രജിത് മേനോൻ നായകനാകുന്ന ചിറ്റുകുറിഞ്ഞി നവംബർ 27-ന് തിയേറ്ററുകളിലേക്ക്

യുവതാരം രജിത് മേനോൻ, ദീപ്ഷിക എന്നിവരെ പ്രധാന വേഷങ്ങളാക്കി നവാഗതനായ വി.ജെ. മീനാക്ഷി സുന്ദരം രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ഫാന്റസി റൊമാന്റിക് ത്രില്ലർ ചിത്രം ‘ചിറ്റുകുറിഞ്ഞി’ നവംബർ 27-ന് തിയേറ്ററുകളിൽ റിലീസിനെത്തുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് മീഡിയ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി. ജൂഡ് അനന്ത്, എ. വി സൊല്യൂഷൻസിന്റെ ബാനറിൽ രാജേഷ് ആർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രണയം, ഹ്യൂമർ, ഫാന്റസി എന്നിവ കോർത്തിണക്കിയ തിരക്കഥയിലൂടെ 1983, 2023 എന്നീ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൻഹാ സ്റ്റുഡിയോ റിലീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

1983-നെ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സിനിമയ്ക്കായി കൊടൈക്കനാലിലെ പള്ളങ്കി മലയോര മേഖലയിൽ ഏകദേശം 80 ഏക്കർ വിസ്തൃതിയിൽ കൂറ്റൻ ഗ്രാമീണ സെറ്റ് ഒരുക്കി ആ കാലഘട്ടത്തിന്റെ സ്വാഭാവിക അന്തരീക്ഷം തന്മയത്വത്തോടെ പുനഃസൃഷ്ടിച്ചിട്ടുണ്ടെന്ന് സംവിധായകൻ പറഞ്ഞു. നവാഗത സംഗീത സംവിധായകൻ മാര സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം പശ്ചാത്തല സംഗീതമാണ്. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള ലോകപ്രശസ്ത ബുഡാപെസ്റ്റ് സ്കോറിംഗ് കമ്പനി സ്റ്റുഡിയോയിൽ, ബുഡാപെസ്റ്റ് ഫിൽഹാർമോണിക് ഓർക്കസ്ട്രയിൽ നിന്നുള്ള അന്താരാഷ്ട്ര പ്രശസ്തരായ സംഗീതജ്ഞരെ ഉൾപ്പെടുത്തി ഒരു ലൈവ് ഓർക്കസ്ട്രയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

നക്ഷ ശരൺ, വി.ജെ. പപ്പു, ജി.എം. കുമാർ, എൽ.വി. ആദവൻ, രാംസ്, ഹലോ കന്തസാമി, തേനി മുരുകൻ, സുജാത, കരാട്ടെ രാജ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പ്രമുഖ സംഗീത സംവിധായകനും യുവതാരവുമായ അഡ്വ. ശ്രീറാം കാർത്തിക് ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.

ഡോ. കെ.എസ്. സെന്തിൽ (ശശിറാം പിക്ചേഴ്സ്), കണ്ണൻ അരുണാചലം, ആർ.എ പീറ്റർ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഫ്രാൻസിസ് രാജ്കുമാർ എ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ. കുഴന്തൈവേലു (മഞ്ജു സിനി എക്യുപ്മെന്റ്സ്), ആർട്ട് റാംജി, വസ്ത്രാലങ്കാരം മഞ്ജുള, മേക്കപ്പ് വേൽമുരുകൻ, നൃത്തസംവിധാനം ധീന, സൗണ്ട് ഡിസൈൻ ടോണി ജെ, പബ്ലിസിറ്റി ഡിസൈൻ തമിഴ്ചെഴിയൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ റിയാസ് കെ അഹമ്മദ്, പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *