സിറ്റി ലൈറ്റ് ടി.വിയും ഐ.ആർ.എം.യുവും സംയുക്തമായി സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റ് നവംബർ 30-ന്

കോഴിക്കോട്: ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയനും (ഐ.ആർ.എം.യു) സിറ്റി ലൈറ്റ് ടി.വിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘അവാർഡ് നൈറ്റ് 2026’ നവംബർ 30 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് നടക്കും. എഡിറ്റ്ലാൻഡ് സ്റ്റുഡിയോസ് ചാനൽ പാർട്ണറായും ലാംബൂസ് ക്യാമറാസ് ആൻഡ് ആക്സസറീസ് സഹകാരികളായുമാണ് പരിപാടി ഒരുക്കുന്നത്.

ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകൻ വി.എം. വിനു നിർവഹിക്കും. പ്രൊഡ്യൂസറും സംവിധായകനും ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അഡ്വൈസറി ബോർഡ് അംഗവുമായ ഡോ. മനോജ് ഗോവിന്ദൻ മുഖ്യാതിഥിയായി പങ്കെടുക്കും.

ജൂറി ചെയർമാനും സംവിധായകനുമായ അവിരാ റബേക്ക, സംവിധായകരായ ഗോപി കുറ്റിക്കോൽ, ശ്രീജിത്ത് പൊയിൽക്കാവ് എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ സംബന്ധിക്കും. അവാർഡ് നിശയോടനുബന്ധിച്ച് ഫ്ലവേഴ്സ് കോമഡി ഉത്സവം, അമൃത കോമഡി മാസ്റ്റേഴ്സ് എന്നിവയിലൂടെ ശ്രദ്ധേയനായ കെ.യു. സോമജിത്ത് അവതരിപ്പിക്കുന്ന ഉദിത് നാരായൺ ഹിറ്റ് ഗാനങ്ങളുടെ സംഗീത പരിപാടിയും അരങ്ങേറും.

…………………………………………………

ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

Leave a Reply

Your email address will not be published. Required fields are marked *