തിരുവനന്തപുരം: നാക്ടക്ട് അംഗീകാരത്തോടെ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന റ്റി.എം.സി മൊബൈൽ ടെക്നോളജി നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ ടെക്മീറ്റ് സംഘടിപ്പിച്ചു. എം.ഡി ജമീൽ യൂസഫിന്റെ അധ്യക്ഷതയിൽ എം.ആർ. ബൈജു എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ക്രൈംബ്രാഞ്ച് എസ്.പി നസറുദ്ദീൻ. എസ് മുഖ്യപ്രഭാഷണം നടത്തി. ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ഫാക്കൽറ്റി ഹെഡ് സജേഷ്. പി, ഫാക്കൽറ്റി മഹറൂഫ് എന്നിവർ പ്രസംഗിച്ചു.
വിവിധ സെഷനുകളിലായി ആധുനിക കോഴ്സുകളെക്കുറിച്ചുള്ള ക്ലാസുകൾ നടന്നു. ആധുനിക ഉപകരണങ്ങളും സ്പെയർ പാർട്സുകളും പ്രദർശനത്തിനും വിൽപനയ്ക്കുമായി ഒരുക്കിയിരുന്നു. തുടർന്ന് നടന്ന ബിസിനസ് അവാർഡ് സെറിമണിയും സർട്ടിഫിക്കേഷനും എം.ഡി ജമീൽ യൂസുഫിന്റെ അധ്യക്ഷതയിൽ മുൻ മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു. കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. റിയാസ്, റീച്ച് സ്റ്റേറ്റ് ഹെഡ് ഇന്ദു എസ്. കുമാർ, ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ഫാക്കൽറ്റി ഹെഡ് സജേഷ്, വിജയകുമാർ, സൗമ്യ, സന്തോഷ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി അക്ബർ അലി ടെക്നിക്കൽ ഇന്ററാക്ഷൻ ക്ലാസും, അബു സ്വാലിഹ് ആപ്പിൾ അഡ്വാൻസ് സോഫ്റ്റ്വെയർ പ്രോഗ്രാമും, ജെയിംസ്, ആന്റോ എന്നിവർ സീമറ്റിക്സ് ടൂൾസ് ഒഫീഷ്യൽ ക്ലാസുകളും നടത്തി. ഇതിനോടനുബന്ധിച്ച് പ്രദർശനവും തൊഴിൽമേളയും സംഘടിപ്പിച്ചു.

