സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ; ദേശീയഗാനം മാത്രം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കുന്ന ചടങ്ങിൽ ദേശീയഗാനം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ദേശീയഗാനം ആലപിക്കും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും.

വന്ദേമാതരം പൂർണമായി ആലപിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി തദ്ദേശ സെക്രട്ടറിക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സർക്കുലറിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിർദേശം. എന്നാൽ വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് മന്ത്രിമാർ സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

വന്ദേമാതരം പൂർണമായി ആലപിച്ചില്ലെങ്കിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക സർക്കാരിനുണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ഉൾപ്പെടുത്താതിരുന്നതെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *