കണ്ണൂർ: ദേശീയപാതയിൽ കണ്ണൂർ കീച്ചേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്കേറ്റു. തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 11:30 ഓടെയായിരുന്നു സംഭവം.
റോഡിലൂടെ പോകുകയായിരുന്ന വഴിയാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

