ന്യൂഡൽഹി: ലോകശ്രദ്ധ ആകർഷിക്കുന്ന വിധത്തിൽ ഇന്ത്യൻ ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകൾ സർക്കാരിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചിരിക്കുകയാണെന്നും ഈ മേഖലയിലെ വിവിധ കമ്പനികളുടെ സി.ഇ.ഒമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി.
കുറഞ്ഞ നിർമ്മാണച്ചെലവും മികച്ച പ്രതിഭകളുമാണ് ഇന്ത്യയുടെ പ്രധാന കരുത്തെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ മുൻനിര ബഹിരാകാശ ശക്തിയായി ഇന്ത്യയ്ക്ക് വളരാൻ ഈ സവിശേഷതകൾ വലിയ തോതിൽ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

