കലാരംഗത്ത് ആറു വർഷം പൂർത്തിയാക്കി നടരാജ സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക്; പുതിയ ശാഖ ഒക്ടോബറിൽ വൈയോങ്ങിൽ പ്രവർത്തനമാരംഭിക്കുന്നു

സിഡ്നി: സിഡ്നിയിലും സെൻട്രൽ കോസ്റ്റിലുമായി നിരവധി യുവ പ്രതിഭകളെ വാർത്തെടുത്ത് നടരാജ സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് വിജയകരമായ ആറാം വർഷത്തിലേക്ക്. പ്രശസ്ത നർത്തകിയും സംഗീതജ്ഞയുമായ ഗ്രീഷ്മ രാമനാഥൻ നേതൃത്വം നൽകുന്ന ഈ കലാലയം, കലയെ സ്നേഹിക്കുന്ന എല്ലാ പ്രായക്കാർക്കും പ്രൊഫഷണൽ പരിശീലനം നൽകുന്നതിൽ മുൻപന്തിയിലാണ്. പതിനഞ്ച് വർഷത്തിലേറെ പ്രവർത്തനപരിചയമുള്ള ഗ്രീഷ്മയുടെ കീഴിൽ തുടക്കക്കാർ മുതൽ ഉയർന്ന തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ പരിശീലനം നൽകിവരുന്നു.

ഭരതനാട്യം, സെമി ക്ലാസിക്കൽ, സിനിമാറ്റിക് ഡാൻസ് എന്നീ നൃത്ത ഇനങ്ങൾക്കൊപ്പം കർണ്ണാടക സംഗീതം, ലളിതഗാനം, ചലച്ചിത്ര ഗാനങ്ങൾ, ഗ്രൂപ്പ് സോങ്സ് എന്നിവയിലും സ്കൂൾ പരിശീലനം നൽകുന്നുണ്ട്. ഇവയ്ക്ക് പുറമെ പ്രത്യേക കൊറിയോഗ്രാഫി, സ്റ്റേജ് & പെർഫോമൻസ് ട്രെയിനിംഗ് എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമാണ്.

പരാമറ്റ, ബ്ലാക്ക്‌ടൗൺ, ഫ്ലെമിംഗ്ടൺ, സെൻട്രൽ കോസ്റ്റ് എന്നിവിടങ്ങളിലെ വിജയകരമായ പ്രവർത്തനങ്ങൾക്ക് പിന്നാലെ, സെൻട്രൽ കോസ്റ്റിലെ വൈയോങ്ങിലും (Wyong, NSW) സ്കൂളിന്റെ പുതിയ ശാഖ ഈ ഒക്ടോബർ മാസം മുതൽ പ്രവർത്തനമാരംഭിക്കുകയാണ്. തുടക്കക്കാർ ഉൾപ്പെടെ എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം ലഭ്യമാണ്. സൗഹാർദ്ദപരവും സർഗ്ഗാത്മകവുമായ അന്തരീക്ഷത്തിൽ മികച്ച പരിശീലനം ഉറപ്പുനൽകുന്ന സ്കൂളിൽ അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി 0403 919 971 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *