കാൻബറ: പലസ്തീനിലെ പൊതുതിരഞ്ഞെടുപ്പ് വീണ്ടും നീട്ടിവെച്ച നടപടിയിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ. പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് തിരഞ്ഞെടുപ്പ് 2027 സെപ്റ്റംബർ വരെ നീട്ടിയ തീരുമാനത്തിലാണ് ആന്റണി ആൽബനീസ് നേതൃത്വം നൽകുന്ന ഓസ്ട്രേലിയൻ സർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.
അതേസമയം, തിരഞ്ഞെടുപ്പ് നീട്ടിവെച്ച നടപടിക്കെതിരെ ഓസ്ട്രേലിയൻ പ്രതിപക്ഷ സഖ്യം രൂക്ഷവിമർശനവുമായി രംഗത്തെത്തി. 2025-ൽ പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കാൻ ഓസ്ട്രേലിയ എടുത്ത തീരുമാനത്തിന് ആധാരമായ ഭരണപരിഷ്കരണ ഉറപ്പുകളെ പൂർണ്ണമായും ചോദ്യം ചെയ്യുന്നതാണ് പുതിയ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിൽ വ്യക്തമായ വിശദീകരണം വേണമെന്നും പ്രതിപക്ഷ സഖ്യം ആവശ്യപ്പെട്ടു.

