കിം–ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ വീണ്ടും കൂടിക്കാഴ്ചയ്ക്ക് സാധ്യത. ഈ വർഷം അവസാനത്തോടെ കിമ്മുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമുണ്ടെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഉത്തര കൊറിയ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ, അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിന്റെ ദൈർഘ്യം കുറച്ചിട്ടുണ്ട്. ഇത് നയതന്ത്ര ചർച്ചകൾക്ക് സാഹചര്യമൊരുക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്. എന്നാൽ സൈനികാഭ്യാസം ചുരുക്കിയതുകൊണ്ട് ഉത്തര കൊറിയയുടെ നിലപാടിൽ മാറ്റമില്ലെന്ന് കിം യോ ജോങ് വ്യക്തമാക്കി.

കൂടിക്കാഴ്ച നടന്നാൽ കൊറിയൻ ഉപദ്വീപിലെ സുരക്ഷയും ഉത്തര കൊറിയയുടെ ആണവപരിപാടിയുമാകും പ്രധാന ചർച്ചാവിഷയങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *