പൊതുജനങ്ങൾ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരുമായി പൊതുജനങ്ങൾ പൂർണ്ണമായും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഹ്വാനം ചെയ്തു. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെയും ശുചീകരണ യജ്ഞത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസര ശുചിത്വം ഉറപ്പാക്കുന്നതിലൂടെ മാത്രമേ രോഗപ്പകർച്ച തടയാൻ സാധിക്കൂ എന്നും ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *