ഭരണനേതൃത്വത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി; ജനവിശ്വാസമാണ് ഏറ്റവും വലിയ കരുത്തെന്ന് മോദി

ന്യൂഡൽഹി: ജനങ്ങളുടെ അചഞ്ചലമായ വിശ്വാസവും ദശലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെ അർപ്പണബോധവുമാണ് തന്റെ ഏറ്റവും വലിയ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഭരണനേതൃത്വത്തിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ‘വികസിത് ഭാരത് സങ്കൽപ്പ് സഭ’യെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ പൊതുസേവനത്തിലൂടെ ലഭിച്ച ജനവിശ്വാസവും അനുഭവസമ്പത്തുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ശ്രീ വിനായക് ക്ഷേത്രത്തിൽ ദർശനം നടത്തിയതായും രാജ്യത്തിന്റെ ക്ഷേമത്തിനും 140 കോടി ജനങ്ങൾക്കുമായി പ്രാർത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തെ അധികാരത്തിനപ്പുറം രാജ്യസേവനത്തിനുള്ള വലിയൊരു ഉപാധിയായാണ് പ്രധാനമന്ത്രി കാണുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ അഭിപ്രായപ്പെട്ടു. പാവപ്പെട്ടവർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരുടെ സമഗ്ര ക്ഷേമത്തിന് മുൻഗണന നൽകിയാണ് കേന്ദ്രസർക്കാർ വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *