അടിമാലി ഇരുമ്പുപാലത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അടിമാലി: ഇടുക്കി അടിമാലി ഇരുമ്പുപാലം പന്ത്രണ്ടാം മൈലിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മുത്തിക്കാട് പാറേക്കുടിയിൽ ജോഷ്ബിൻ ജോയ് ആണ് മരണപ്പെട്ടത്.

അടിമാലി ഭാഗത്തുനിന്ന് ഇരുമ്പുപാലത്തേക്ക് പോകുകയായിരുന്ന ജോഷ്ബിൻ സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് എത്തിയ ബസിന് മുന്നിൽപ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോഷ്ബിൻ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ അടിമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *