തേക്കടി: വനസംരക്ഷണവും സുരക്ഷയും മുൻനിർത്തി പെരിയാർ ടൈഗർ റിസർവിലെ തേക്കടി റേഞ്ചിൽ വനംവകുപ്പും എക്സൈസ് വകുപ്പും ചേർന്ന് സംയുക്തമായി കർശന പട്രോളിങ് നടത്തി.
കൊക്കരയിൽ നിന്ന് ആരംഭിച്ച് മംഗളാദേവി വരെ നീണ്ട പരിശോധനയിൽ കേരള – തമിഴ്നാട് സംസ്ഥാന അതിർത്തി മേഖലകളിലും സംഘം സന്ദർശനം നടത്തി. അതിർത്തി പ്രദേശങ്ങളിലെ അനധികൃത കടന്നുകയറ്റങ്ങളും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ഇരു വകുപ്പുകളും ചേർന്ന് പരിശോധന ശക്തമാക്കിയത്.

