തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റു വിഭാഗങ്ങളിലുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ ഉത്തരവായി.
അർഹരായ ജീവനക്കാർക്ക് 4,500 രൂപ ബോണസായി ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3,000 രൂപയും സർവീസ് പെൻഷൻകാർക്ക് പ്രത്യേക ഉത്സവബത്തയായി 1,250 രൂപയുമാണ് ലഭിക്കുക. തുക ഓഗസ്റ്റ് 17 മുതൽ വിതരണം ചെയ്യും.

