ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. അമ്പലപ്പുഴ തകഴി സ്വദേശി ഗോകുൽ ശങ്കർ (23) ആണ് അറസ്റ്റിലായത്.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ആലപ്പുഴ സൗത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. കേരളത്തിന് പുറത്തുനിന്ന് വൻതോതിൽ ലഹരിമരുന്ന് ശേഖരിച്ച് നാട്ടിൽ വിൽപനയ്ക്കായി കൊണ്ടുവരുന്നതിനിടെയാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇയാളെ പോലീസ് സംഘം വലയിലാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

