ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ അണ്ടർവുഡിലെ ലോഗൻ റോഡിൽ പ്രവർത്തിക്കുന്ന കഫേയ്ക്ക് തീവെച്ച സംഭവത്തിൽ രണ്ട് പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു.
ഓഗസ്റ്റ് എട്ടിന് പുലർച്ചെ 1.10-ഓടെയാണ് സംഭവം. കഫേയിലെത്തിയ രണ്ട് യുവാക്കൾ ചേർന്ന് മുൻവാതിൽ തകർക്കുകയും തുടർന്ന് സ്ഥാപനത്തിന് തീയിടുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു .അകത്തു പ്രവേശിച്ച് തീയിട്ട ശേഷം ഇരുവരും കാൽനടയായി ബീൻലീ റോഡ് ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
സി.സി.ടി.വി. ദൃശ്യങ്ങളിലുള്ള പ്രതികളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടിയ ക്വീൻസ്ലൻഡ് പോലീസ്, ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

