എ.ഐ.ഐ.ബി വാർഷിക യോഗം; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ദോഹയിലെത്തി

ദോഹ: ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ (എ.ഐ.ഐ.ബി) 11-ാമത് വാർഷിക പൊതുയോഗത്തിലും ‘ഇൻവെസ്റ്റേഴ്‌സ് ഡയലോഗ് 2026’ലും സംബന്ധിക്കുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഖത്തർ തലസ്ഥാനമായ ദോഹയിലെത്തിച്ചേർന്നു. അംഗരാജ്യങ്ങളിൽ നിന്നുള്ള ഉന്നത പ്രതിനിധികൾ, നയതന്ത്രജ്ഞർ, വിവിധ പങ്കാളികൾ എന്നിവർ സംഗമിക്കുന്ന ഉച്ചകോടിയിൽ ബാങ്കിന്റെ ഭാവി വികസന രേഖകളും സുപ്രധാന പ്രവർത്തന തന്ത്രങ്ങളും വിശദമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *