ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ക്വാർട്ടർ മത്സരം ഉപേക്ഷിച്ചു; ഇന്ത്യ സെമിയിൽ

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു. അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ കനത്ത മഴയെ തുടർന്ന് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ അവസാന നാലിലെത്തിയത്. ജപ്പാനിലെ നിഷ്ഹിനിലെ കൊറോഗി സ്പോർട്സ് പാർക്കിലായിരുന്നു മത്സരം.

മഴ തുടരുകയും ഗ്രൗണ്ട് കളിക്ക് സജ്ജമാക്കാൻ കഴിയാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ടൂർണമെന്റിലെ നോക്കൗട്ട് നിയമപ്രകാരം ഉയർന്ന റാങ്കുള്ള ടീമായ ഇന്ത്യയ്ക്കാണ് സെമിഫൈനൽ പ്രവേശനം ലഭിച്ചത്.

സെമിഫൈനലിൽ ശ്രീലങ്ക–നേപ്പാൾ ക്വാർട്ടർ ഫൈനൽ വിജയിയെയാണ് ഇന്ത്യ നേരിടുക. 2023ലെ ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻ.

Leave a Reply

Your email address will not be published. Required fields are marked *