ബിസ്മി ലേഡീസ് സ്റ്റിച്ചിങ് സെന്ററിന്റെ പുതിയ യൂണിറ്റ് കന്നുമാമൂടിൽ പ്രവർത്തനം ആരംഭിക്കുന്നു

കന്നുമാമൂട്: കഴിഞ്ഞ 25 വർഷമായി പനച്ചമൂട്, നിലമാമൂട്, വെള്ളറട എന്നിവിടങ്ങളിൽ തുന്നൽ സേവനവും കരകൗശല ഉത്പന്നങ്ങളുടെ വിപണനവും നടത്തിവരുന്ന പ്രമുഖ സ്ഥാപനമായ ബിസ്മി ലേഡീസ് സ്റ്റിച്ചിങ് സെന്ററിന്റെ പുതിയ യൂണിറ്റ് കന്നുമാമൂട് ജംഗ്ഷനിൽ (കന്നുമാമൂട് – കൂനമ്പന റോഡ്) പ്രവർത്തനം ആരംഭിക്കുന്നു.

2026 ഓഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ കന്നുമാമൂട് വാർഡ് കൗൺസിലർ ശ്രീ. പ്രവീൺ A.N പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറർ എം.എ. ഷിറാസ് ഖാൻ, അൽ ഹിന്ദ് ഏജൻസിസ് & സുപ്രീം ട്രേഡേഴ്സ് എം.ഡി. കെ. ദസ്‌തഗീർ, എ.കെ.ടി.എ. മുൻ ജില്ലാ സെക്രട്ടറി ലിബർട്ടി ഷാഹുൽ തുടങ്ങിയ പ്രമുഖർ സംബന്ധിക്കുമെന്ന് സ്ഥാപന ഉടമ ബദറുന്നിസ പനച്ചമൂട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *