Headlines

വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ; 1000 ഗോൾ ലക്ഷ്യം

ലിസ്ബൺ: പ്രൊഫഷണൽ ഫുട്ബോൾ കരിയറിന് വിരാമമിടുന്നതിന്റെ സൂചന നൽകി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. 2026-27 സീസൺ തന്റെ കരിയറിലെ അവസാന സീസണായേക്കാമെന്നാണ് 41കാരനായ താരം വ്യക്തമാക്കിയത്.

വിരമിക്കുന്നതിന് മുമ്പ് ക്ലബ്ബിനും രാജ്യത്തിനുമായി 1000 ഗോളെന്ന ചരിത്രനേട്ടം സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും റൊണാൾഡോ പറഞ്ഞു. നിലവിൽ 1,330 മത്സരങ്ങളിൽ 976 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. 1000 ഗോൾ പൂർത്തിയാക്കാൻ 24 ഗോളുകൾ കൂടി വേണം.

ദേശീയ ടീമിൽനിന്നുള്ള വിരമിക്കൽ സംബന്ധിച്ച തീരുമാനവും അപ്രതീക്ഷിതമായിരിക്കുമെന്ന് റൊണാൾഡോ സൂചിപ്പിച്ചു. വിരമിക്കൽ പ്രഖ്യാപനത്തിന് മുമ്പ് ആരെയും അറിയിക്കില്ലെന്നും അത്തരമൊരു തീരുമാനം പെട്ടെന്നായിരിക്കുമെന്നും താരം വ്യക്തമാക്കി.

കളിക്കളത്തിൽനിന്ന് വിരമിച്ചശേഷം പരിശീലകന്റെ വേഷത്തിലെത്താൻ താൽപര്യമില്ലെന്നും റൊണാൾഡോ പറഞ്ഞു. പരിശീലകനാകുന്നത് തന്റെ ഭാവി പദ്ധതികളിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *