ജില്ലയില്‍‍ ഗാന്ധിജയന്തി വാരാഘോഷത്തിന് വെള്ളിയാഴ്ച തുടക്കം

ഇടുക്കി: ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി വിവിധ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലയില്‍ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട് വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് കളക്ടറേറ്റ് വളപ്പിലെ ഗാന്ധിപ്രതിമയില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോണ്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും.

തുടര്‍ന്ന് ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് വൊളന്റിയര്‍മാരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ കളക്ടറേറ്റ് പ്രവേശന കവാടത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ശുചീകരിക്കും. വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ ആറിന് മൂന്നാര്‍ ഗവണ്മെന്റ് കോളേജില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍, വിദ്യാര്‍ഥികള്‍ക്കായി സംവാദം, ക്വിസ് മത്സരം എന്നിവ നടക്കും. സമാപന ദിവസമായ ഒക്ടോബര്‍ ഏഴിന് കളക്ടറേറ്റില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍‍ക്കായി ഗാന്ധി ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *