വെല്ലിംഗ്ടൺ: 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള സുപ്രധാന നിർദ്ദേശവുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. പുതിയ തലമുറയിലെ കുട്ടികൾക്ക് സോഷ്യൽ മീഡിയ മൂലം ഉണ്ടാകുന്ന മാനസിക-സാമൂഹിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം.
നിരോധനം നടപ്പിലാക്കുന്നതിനായുള്ള ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നിയമം ലംഘിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്ക് അവയുടെ ആഗോള വരുമാനത്തിന്റെ 10 ശതമാനം വരെ പിഴ ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ടാകും. ഇൻസ്റ്റാഗ്രാം, ടിക് ടോക്, സ്നാപ്ചാറ്റ്, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെല്ലാം ഈ നിയന്ത്രണം ബാധകമായിരിക്കും.

