അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിനായി “ഓർമ്മയിലെ ഓണം ഈ വർഷം അമ്മയോടൊപ്പം” എന്ന പ്രമേയത്തിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നു. ‘ഓണം വിത്ത് വിനോദ് കോവൂർ’ എന്ന് പേരിട്ടിരിക്കുന്ന ആഘോഷ പരിപാടി 2026 ഓഗസ്റ്റ് 22 ശനിയാഴ്ച നടക്കും. പ്രശസ്ത സിനിമാ-ടെലിവിഷൻ താരം വിനോദ് കോവൂർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
പാരഫീൽഡ് ഗാർഡൻസിലെ സാലിസ്ബറി ഹൈവേയിലുള്ള അങ്കോർ ഹാളിൽ (Angkor Hall, 376-386 Salisbury Hwy, Parafield Gardens SA) വെച്ചാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. മാ (MAAAA) അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ പകുതിയോളം (50%) ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. മാവേലി എഴുന്നള്ളത്തും വിവിധ കലാസാംസ്കാരിക പരിപാടികളുമായും ആഘോഷം കൂടുതൽ വർണ്ണാഭമാകും.
മുരുകൻ ഇഡ്ഡലി, ഐഡിയൽ ലോൺസ്, ഫ്യൂച്ചറ കെയർ, കെ.സി.ഡബ്ല്യു ബിൽഡിംഗ് കൺസ്ട്രക്ഷൻ, കറി എൻ ഹറി, ഇന്ത്യൻ സൂപ്പർ മാർട്ട് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് സംഘടകർ അഭ്യർത്ഥിച്ചു.

