നഴ്സിങ് വിദ്യാർത്ഥികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പുമായി വേൾഡ് മലയാളി കൗൺസിൽ; വിതരണം ഓഗസ്റ്റ് 22-ന് കൊച്ചിയിൽ

കൊച്ചി: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സംഘടിപ്പിക്കുന്ന ‘എംപവറിങ് ഫ്യൂച്ചർ നഴ്‌സസ്, എൻറിച്ച് വൈവ്സ്’ നഴ്സിങ് സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുന്നു. 2026 ഓഗസ്റ്റ് 22-ന് കൊച്ചി റെഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ചാണ് സ്കോളർഷിപ്പ് വിതരണ ചടങ്ങ് നടക്കുക.

ഭാവി നഴ്സുമാരെ ശാക്തീകരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ യോഗ്യരായ 100 നഴ്സിങ് വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനാണ് ഈ വലിയ ജീവകാരുണ്യ പദ്ധതിയുടെ സ്പോൺസർ. ചടങ്ങ് ആരംഭിക്കാൻ ഇനി 26 ദിവസങ്ങൾ കൂടി ബാക്കിനിൽക്കെ അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *