ഇടുക്കി: ഡബിൾ കട്ടിങ്ങിനു സമീപം കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. ചെറുതോണി സ്വദേശി കണിയാംകുന്നിൽ ബിനീഷ് കെ.ജെ. ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ഭാര്യ ലതികയുമൊത്ത് സ്കൂട്ടറിൽ കട്ടപ്പനയ്ക്ക് പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ലതികയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. ബിനീഷിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ലതികയെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

