സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; എൻ.ടി.പി.സിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ച നടത്തി

ന്യൂഡൽഹി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ എൻ.ടി.പി.സി (NTPC) അധികൃതരുമായി ന്യൂഡൽഹിയിൽ നിർണ്ണായക ചർച്ച നടത്തി. കായംകുളത്ത് 2,000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാനും മഹാരാഷ്ട്രയിൽ നിന്ന് സംസ്ഥാനത്തേക്ക് 300 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനും ചർച്ചയിൽ ധാരണയായതായാണ് സൂചന.

പുനരുപയോഗ ഊർജ സംഭരണം, സംസ്ഥാനത്തിനാവശ്യമായ അധിക വൈദ്യുതി ഉറപ്പാക്കൽ, വിവിധ തലങ്ങളിലുള്ള സാങ്കേതിക സഹകരണം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മേഖലകളിലും യോഗത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് വലിയൊരളവിൽ പരിഹാരം കാണാൻ എൻ.ടി.പി.സിയുമായുള്ള ഈ സഹകരണം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *