സംഗീത വിസ്മയം തീർത്ത് അമൃതം ഗമയ് ലൈവ് ;ഓസ്ട്രേലിയയിൽ വൻ വിജയമായി പര്യടനം

സിഡ്നി: റിമി ടോമി ഷോയുടെ ഗംഭീര വിജയത്തിന് പിന്നാലെ ഓസ്ട്രേലിയൻ മലയാളികൾക്കായി ഒരുക്കിയ ‘അമൃതം ഗമയ്’ സംഗീത നിശ വൻ വിജയത്തിലേക്ക്. ബ്രിസ്ബേൻ, ഗോൾഡ് കോസ്റ്റ്, അഡ്ലെയ്ഡ് എന്നീ നഗരങ്ങളിലെ വേദികളിൽ തിങ്ങിനിറഞ്ഞ സദസ്സുകളെ സാക്ഷിനിർത്തിയാണ് അമൃത സുരേഷും സംഘവും വിസ്മയം തീർക്കുന്നത്. എ.ആർ. റഹ്മാന്റെ മാസ്മരിക ഗാനങ്ങൾ ഉൾപ്പെടെ വേദിയിൽ ലൈവായി അവതരിപ്പിച്ച നിമിഷങ്ങൾ കാണികൾക്ക് മറക്കാനാവാത്ത സംഗീതാനുഭവമാണ് സമ്മാനിച്ചത്. ഓരോ വേദിയിലും ലഭിച്ച അഭൂതപൂർവ്വമായ ജനപിന്തുണയും സന്ദേശങ്ങളും ഷോയുടെ ജനപ്രീതി തെളിയിക്കുന്നു.

വിവിഡ് എന്റർടൈൻമെന്റ്സ് (Vivid Entertainments) ആണ് ഈ സംഗീത പര്യടനം ഓസ്ട്രേലിയയിലുടനീളം സംഘടിപ്പിക്കുന്നത്. ടോണിയോ ലോയേഴ്സ് (Tonio Lawyers) പവേർഡ് ബൈ ആയിട്ടുള്ള ഈ പരിപാടിയുടെ പ്രധാന സ്പോൺസർ മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസിയിലെ ഷീന അബൂബക്കർ (Mass Financial Consultancy – Sheena Abdulkader) ആണ്.

ആദ്യ ഘട്ട വേദികളിലെ വൻ വിജയത്തിന് പിന്നാലെ അടുത്ത ഷോകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 22-ന് താറി (Taree, NSW), ഓഗസ്റ്റ് 23-ന് സിഡ്നി, ഓഗസ്റ്റ് 29-ന് ന്യൂകാസിൽ, സെപ്റ്റംബർ 5-ന് മെൽബൺ എന്നിവിടങ്ങളിലാണ് തുടർന്നുള്ള വേദികൾ അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *