സെൻട്രൽ കേരള സഹോദയ വടംവലി; മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിന് കിരീടം

തൊടുപുഴ: ജയ്റാണി പബ്ലിക് സ്കൂളിൽ അരങ്ങേറിയ സെൻട്രൽ കേരള സഹോദയ വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ-19 പെൺകുട്ടികളുടെ വിഭാഗത്തിൽ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിനെ പരാജയപ്പെടുത്തിയാണ് ഷന്താൾ ജ്യോതി കിരീടം സ്വന്തമാക്കിയത്.

ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ വെട്ടിമറ്റം വിമല പബ്ലിക് സ്കൂൾ, വെങ്ങോല ബാസ്ത പബ്ലിക് സ്കൂൾ, പെരുമ്പാവൂർ സെന്റ് തോമസ് പബ്ലിക് സ്കൂൾ എന്നിവരെ പരാജയപ്പെടുത്തിയാണ് ടീം മുന്നേറിയത്. തുടർന്ന് നടന്ന സെമിഫൈനൽ മത്സരത്തിൽ തൊടുപുഴ വിമല പബ്ലിക് സ്കൂളിനെയും പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.

ക്യാപ്റ്റൻ അലീന, വൈസ് ക്യാപ്റ്റൻ മിന്നു എന്നിവർക്ക് പുറമെ മരിയ, അലോണ, മീനാക്ഷി, ആതിക, ലിനു, ഇവാഞ്ചലിയ, ദിയ, അസിൻ, ഹിമ എന്നിവരായിരുന്നു ടീം അംഗങ്ങൾ. ടീം കോച്ച് അമൽ, അധ്യാപകരായ മനോജ്, മെമ്പിൻ, സുമ, റെജി എന്നിവർ മത്സരത്തിലുടനീളം ടീമിന് മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി ഒപ്പമുണ്ടായിരുന്നു.

മികച്ച വിജയം കൈവരിച്ച കായികതാരങ്ങളെ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ റോസിലിൻ എസ്.എ.ബി.എസ്, ലോക്കൽ മാനേജർ സിസ്റ്റർ മെൽവിൻ എസ്.എ.ബി.എസ്, അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ അംഗങ്ങൾ എന്നിവർ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *