ശമ്പള വർദ്ധനവും ജോലി സാഹചര്യങ്ങളും മെച്ചപ്പെടുത്തണം; വിക്ടോറിയയിൽ പൊതുമേഖലാ ഡോക്ടർമാർ പണിമുടക്കിലേക്ക്

മെൽബൺ: ശമ്പള വർദ്ധനവും ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ പതിനായിരത്തോളം വരുന്ന പൊതുമേഖലാ ഡോക്ടർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച നാല് മണിക്കൂർ നീളുന്ന സൂചന പണിമുടക്കാണ് ഡോക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഷിഫ്റ്റ് സമയം 12.5 മണിക്കൂറായി നിജപ്പെടുത്തുക, തുടർച്ചയായി ചെയ്യുന്ന നൈറ്റ് ഷിഫ്റ്റുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തുക, അടുത്ത നാല് വർഷത്തിനിടെ 28 ശതമാനം ശമ്പള വർദ്ധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർമാർ പ്രധാനമായും ഉന്നയിക്കുന്നത്.

പണിമുടക്ക് ദിവസത്തിൽ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങളെ ബാധിക്കില്ലെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ടെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച തിരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകളും (ഇലക്ടീവ് സർജറികൾ) ഒ.പി ഉൾപ്പെടെയുള്ള മറ്റ് ചികിത്സാ സേവനങ്ങളും ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *