ആകാശവാണിയും വിമൻസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ശ്രാവണ സംഗീതിക’ സംഗീതക്കച്ചേരി നാളെ

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി ആകാശവാണി തിരുവനന്തപുരം നിലയവും വഴുതക്കാട് ഗവൺമെന്റ് വിമൻസ് കോളേജ് സംഗീത വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ശ്രാവണ സംഗീതിക’ സംഗീതക്കച്ചേരി നാളെ (ഓഗസ്റ്റ് 17) നടക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ മുതിർന്ന സംഗീതജ്ഞ ലളിത ഗോപാലൻ നായർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

ഗവൺമെന്റ് വിമൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ചിത്ര ത്രിവിക്രമൻ നായർ അധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തിൽ ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് മനേഷ് എം. പി സ്വാഗതം ആശംസിക്കും. ആകാശവാണി പ്രോഗ്രാം മേധാവിയും അസിസ്റ്റന്റ് ഡയറക്ടറുമായ പി. എ. ബിജു ആമുഖ പ്രഭാഷണവും, ആകാശവാണി നിലയ മേധാവിയും റീജിയണൽ ചാനൽ മാനേജരുമായ ഡോ. എ. ജി. ബൈജു മുഖ്യപ്രഭാഷണവും നടത്തും. വിമൻസ് കോളേജ് സംഗീത വിഭാഗം മേധാവി ഡോ. ആനയടി സി. ധനലക്ഷ്മി ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തും.

തുടർന്ന് രാവിലെ 10.30-ന് നടക്കുന്ന സംഗീതക്കച്ചേരിയിൽ ഡോ. ധന്യ പി. വായ്പ്പാട്ടും, എ. എൽ. മഞ്ജുള രാജേഷ് വയലിനിലും, ഡോ. ജി. ബാബു മൃദംഗത്തിലും, തിരുവനന്തപുരം വി. കാർത്തികേയൻ ഘടത്തിലും അകമ്പടിയേകും. ഈ സംഗീത പരിപാടിയുടെ ശബ്ദലേഖനം ഓഗസ്റ്റ് 26 ബുധനാഴ്ച തിരുവോണനാളിൽ രാത്രി 9.30-ന് കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളും പ്രക്ഷേപണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *