തിരുവനന്തപുരം: സംസ്ഥാന ഓണം വാരാഘോഷത്തിന്റെ പ്രചാരണാർത്ഥം ടൂറിസം വകുപ്പ് സംഘടിപ്പിച്ച സൈക്കിൾ റാലി മാനവീയം വീഥിയിൽ നടന്നു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം.ആർ. ബൈജു എം.എൽ.എ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഓണാഘോഷ പരിപാടികൾക്ക് മുന്നോടിയായി വിപുലമായ പ്രചാരണം ലക്ഷ്യമിട്ടാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.


