ഓസ്‌ട്രേലിയയിൽ കാർഡ് സർചാർജ് നിരോധിച്ചു; ന്യൂസിലൻഡിലും സമാന മാറ്റങ്ങൾക്ക് നീക്കം

വെല്ലിംഗ്ടൺ: ഓസ്‌ട്രേലിയയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്റുകൾക്കുള്ള അധിക സർചാർജ് നിരോധിച്ചതിന് പിന്നാലെ ന്യൂസിലൻഡിലും സമാന നിയമം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സർചാർജ് നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കാൻ തന്നെയാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്ന് ന്യൂസിലൻഡ് വാണിജ്യ മന്ത്രി കാമറൂൺ ബ്രൂവർ വ്യക്തമാക്കി.

നിലവിൽ രാജ്യത്തെ 58 ശതമാനം ഉപഭോക്താക്കളും സർചാർജ് നിരോധിക്കുന്നതിനെ അനുകൂലിക്കുന്നുവെന്നാണ് ഉപഭോക്തൃ അവകാശ സംഘടനയായ ‘കൺസ്യൂമർ എൻ.സെഡ്’ വ്യക്തമാക്കുന്നത്. അതേസമയം, സർചാർജ് നിരോധനം ചെറുകിട കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ മർച്ചന്റ് ഫീസിൽ ഒരു ശതമാനം പരിധി നിശ്ചയിക്കണമെന്ന് ഗ്രീൻ പാർട്ടിയും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *