സിഡ്നി: പ്രവാസി യുവതയ്ക്കായി സിഡ്നിയിലെ ഏറ്റവും വലിയ ഇൻഡോർ-ഔട്ട്ഡോർ ഓണാഘോഷമായ ‘ആർപ്പോ ഇർറോ ഫെസ്റ്റിവൽ 2026 – മേക്ക് വേ ഫോർ ദി കിംഗ്’ (ARPO IRRO Festival 2026) ഓഗസ്റ്റ് 29 ശനിയാഴ്ച നടക്കും. മെഡോബാങ്കിലുള്ള മാർസ്ഡൻ ഹൈസ്കൂളിൽ (Marsden High School, Meadowbank) വെച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്. പ്രശസ്ത താരം നസ്ലിന് കെ. ഗഫൂർ ആദ്യമായി ഓസ്ട്രേലിയയിലെത്തുന്നതാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം.
16 മുതൽ 37 വയസ്സുവരെയുള്ളവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ഉത്സവത്തിൽ വമ്പൻ ലൈവ് പെർഫോമൻസുകൾ, സംഗീതനിശകൾ, സാംസ്കാരിക പരിപാടികൾ, തനത് ഭക്ഷ്യമേളകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഹോള വേൾഡ് സ്റ്റഡി എബ്രോഡ് & മൈഗ്രേഷൻ (Hola World) ഡയമണ്ട് സ്പോൺസറും, യെസ്റ്റെ (YESTE) ഗോൾഡ് സ്പോൺസറും, ഇൻഡോസ് ഇവന്റ്സ് (Indoz Events) ഡെക്കോർ സ്പോൺസറുമായിട്ടുള്ള മേളയിൽ ജിഡിപി ഡിജിറ്റൽ, സിഡ്നി മേളം, ഇവന്റിക്, വണക്കം സിഡ്നി എന്നിവരും പങ്കാളികളാണ്.
പൂർണ്ണമായും മദ്യവിമുക്തമായ അന്തരീക്ഷത്തിലാണ് (Alcohol-Free) പരിപാടി സംഘടിപ്പിക്കുന്നത്. 16, 17 വയസ്സുള്ളവർക്ക് പ്രവേശിക്കുന്നതിനായി മാതാപിതാക്കളുടെയോ രക്ഷകർത്താക്കളുടെയോ അനുമതിപത്രം (Parental Consent) നിർബന്ധമാക്കിയിട്ടുണ്ട്. ടിക്കറ്റുകൾ എടുക്കുന്നവർക്ക് കൺസെന്റ് ഫോമുകൾ ലഭ്യമാക്കുമെന്നും ഇവന്റ് ക്യാൻസൽ ചെയ്യുന്ന സാഹചര്യത്തിലല്ലാതെ ടിക്കറ്റ് തുക തിരികെ ലഭിക്കില്ലെന്നും സുരക്ഷ ഉറപ്പാക്കാൻ അധികൃതരുടെ സാന്നിധ്യം ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.