കിൻഷാസ: കിഴക്കൻ കോംഗോയിൽ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടർന്നുപിടിക്കുന്ന എംബോള ബാധയിൽ ഇതുവരെ 1,500-ലധികം ആളുകൾ മരണപ്പെട്ടു. രോഗവ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളെ മറികടന്നുകൊണ്ട് രോഗബാധ അതിവേഗം പടരുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
കോംഗോ സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ മാത്രം മരണസംഖ്യയിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ചൊവ്വാഴ്ച വരെയുള്ള ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് നിലവിലെ ഈബോള ബാധയിൽ 3,442 കേസുകൾ സ്ഥിരീകരിക്കുകയും, ഇതിനോടകം 1,521 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

