ഓണം ടൂറിസം വാരാഘോഷം 2026: ഓഗസ്റ്റ് 23-ന് തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ഓണം ടൂറിസം വാരാഘോഷം 2026-ന്റെ ഭാഗമായി ഓഗസ്റ്റ് 23-ന് തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം ക്യാഷ് പ്രൈസ് നൽകുന്നതാണ്. കൂടാതെ മികച്ച രീതിയിൽ അവതരണം നടത്തുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 3,000 രൂപ വീതം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

കലാസാംസ്കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയ സംഘടനകൾക്ക് മത്സരത്തിൽ പങ്കാളികളാകാം.

താൽപ്പര്യമുള്ള ടീമുകൾ ഓഗസ്റ്റ് 17-ന് മുൻപായി മ്യൂസിയത്തിന് എതിർവശത്തുള്ള വിനോദസഞ്ചാര വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടെത്തിയോ ടെലിഫോൺ വഴിയോ പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9497297311 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *