സ്വാതന്ത്ര്യദിനാഘോഷം; ഇടുക്കിയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തും

ഇടുക്കി: ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇടുക്കി ഐ.ഡി.എ. ഗ്രൗണ്ടിൽ നടക്കും. സ്വാതന്ത്ര്യദിനത്തിൽ രാവിലെ 8.40-ഓടെ പരേഡ് ഗ്രൗണ്ടിൽ അണിനിരക്കും. ഇടുക്കി ഹെഡ്ക്വാർട്ടേഴ്സ് റിസർവ് ഇൻസ്പെക്ടർ ജമാൽ പി.എച്ച്. പരേഡ് കമാൻഡറാകും.

രാവിലെ 9 മണിക്ക് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തും. തുടർന്ന് മന്ത്രി പരേഡ് പരിശോധിക്കും. മാർച്ച് പാസ്റ്റിനു ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും പരേഡ് കമാൻഡർമാർക്കുള്ള ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്യും. കുളമാവ് ജവഹർ നവദേവ വിദ്യാലയം, വാഴത്തോപ്പ് സെന്റ് ജോർജ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ചടങ്ങിൽ ദേശഭക്തിഗാനം ആലപിക്കും.

പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എൻ.സി.സി. സീനിയർ ഡിവിഷൻ, എൻ.സി.സി. ജൂനിയർ ഡിവിഷൻ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ബാൻഡ് സംഘങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾ പരേഡിൽ അണിനിരക്കും. ഇതിനുപുറമേ വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്.എസ്.എസ്, മൂരിക്കാശ്ശേരി പാവനാത്മ കോളേജ്, സിയോൺ പബ്ലിക് സ്‌കൂൾ, ജവഹർ നവദേവ, പൈനാവ് എം.ആർ.എസ്, നങ്കിസിറ്റി എസ്.എൻ.എച്ച്.എസ്.എസ്, കൂമ്പൻപാറ ഫാത്തിമ മാതാ കോളേജ്, പൈനാവ് കേന്ദ്രീയ വിദ്യാലയം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പരേഡിന്റെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *